Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Paid

മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രതിഫലം നല്‍കി: പീയൂഷ് ഗോയല്‍

ന്യൂ​ഡ​ല്‍ഹി: മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍മാ​ര്‍ക്ക് കോ​ണ്‍ഗ്ര​സ് പ്ര​തി​ഫ​ലം ന​ല്‍കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍. മു​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ടി.​എ​ന്‍. ശേ​ഷ​നെ 1999ല്‍ ​എ​ല്‍. കെ. ​അ​ഡ്വാ​നി​ക്കെ​തിരേ മ​ത്സ​രി​പ്പി​ച്ച​തും വി​ര​മി​ച്ച ആ​ര്‍.കെ. ​ത്രി​വേ​ദി​യെ 1985ല്‍ ​ഗു​ജ​റാ​ത്ത് ഗ​വ​ര്‍ണ​റാ​ക്കി​യ​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഗോ​യ​ലി​ന്‍റെ വി​മ​ര്‍ശ​നം.

മു​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ എം. ​എ​സ്. ഗി​ല്ലി​ന് പ​ത്മ​വി​ഭൂ​ഷ​ണ്‍ ന​ല്‍കി​യ​തും പി​ന്നീ​ട് കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കി​യ​തും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ന​വീ​ന്‍ ചൗ​ള​യെ നീ​ക്ക​ണ​മെ​ന്ന അ​ന്ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍. ഗോ​പാ​ല​സ്വാ​മി​യു​ടെ ശി​പാ​ര്‍ശ മ​ന്‍മോ​ഹ​ന്‍ സിം​ഗ് സ​ര്‍ക്കാ​ര്‍ ത​ള്ളി​യ​തും കേ​ന്ദ്ര​മ​ന്ത്രി ഉ​ന്ന​യി​ച്ചു. ഇ​വ​ര്‍ക്ക് പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ളും രാ​ഷ്‌​ട്രീ​യപ​ദ​വി​ക​ളും ന​ല്‍കി​യ​തി​ലൂ​ടെ കോ​ണ്‍ഗ്ര​സ് പ്ര​തി​ഫ​ലം ന​ല്‍കു​ക​യാ​യി​രു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up